കുളത്തൂപ്പുഴ:വട്ടിപലിശക്കാരൻെറ ചതിയിൽ പെട്ട് മനംനൊന്ത് തൂങ്ങിമരിച്ച യുവതിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു. കുളത്തൂപ്പുഴ അമ്പതേക്കർ ഈട്ടിമൂട്ടിൽ വീട്ടിൽ അജീഷിൻെറ ഭാര്യ സുമി(25)ആണ് വീടിൻെറ അടുക്കളയിൽ തൂങ്ങിമരിച്ചത്. ഒന്നും, അഞ്ചും വയസുളള രണ്ട് കുഞ്ഞുങ്ങളെ ഉറക്കി കിടത്തിയായിരുന്നു വീട്ടമ്മ ജീവനൊടുക്കിയത്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം.
പുനലൂർ താലൂക്ക് തഹസീൽദാർ ബിജുരാജിൻെറ നേതൃത്വത്തിൽ ഫോറസിക് വിദഗ്ധരുടെ സഹായത്തോടെ ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിനിടയിലാണ് യുവതിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തത്. അണ്ണാച്ചി പണം നൽകാം എന്ന് പറഞ്ഞ് പറ്റിച്ചു. തരാമെന്നേറ്റ പണം അണ്ണാച്ചി തന്നിരുന്നെങ്കിൽ ഞാൻ ഈ കടുംകൈ ചെയ്യില്ലായിരുന്നു. കടംവാങ്ങിയ പണം തിരികെകൊടുക്കാനാവാതെ അവധിപറഞ്ഞു മടുത്തു .
തൻെറ മരണത്തിന് അരും ഉത്തരവാദിയല്ല എന്ന് തുടങ്ങി പൊന്നോമനകളെ വിട്ടുപോകുന്ന വേദനയും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും എത്തുന്ന സംഘം യുവതിക്ക് തവണ വ്യവസ്ഥയിൽ പലിശക്ക് പണം നൽകിയിരുന്നു .തവണമുടങ്ങിയതോടെ ഇവർ പിടിമുറുക്കി .ഇതോടെ മറ്റൊരാളിൽ നിന്നും സംഘടിപ്പിച്ച പണം നകി വായ്പ ഇടപാട് ദിവസങ്ങൾക്ക് മുമ്പ് തീർത്തിരുന്നു.
എന്നാൽവീണ്ടുംപണംനൽകാംഎന്നേറ്റായിരുന്നു കടം മറിച്ച് വായ്പ അടച്ചത്. തവണ അടച്ച് തീർന്നതോടെ പണം നൽകാൻ വിസമ്മതിച്ച് പിൻ മാറുകയായിരുന്നു ഇതോടെ വായ്പാ ഇടപാട് തീർക്കാൻ തരപ്പെടുത്തിയ പണം മടക്കിനൽകാൻ കഴിയാതെ യുവതി മനോവിഷമത്തിലായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.എസ്.ഐ ജയകുമാറിൻെറ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധ റഫീക്കയും സംഘവും അടങ്ങിയ ഫോറസിക് വിഭാഗം തെളിവുകൾ ശേഖരിച്ചു കുളത്തൂപ്പുഴ സി.ഐ. സതികുമാറിനാണ് അന്വേഷണ ചുമതല.