ബ്യൂണസ് ഐറിസ്: അർജന്റീനയിൽ നടന്ന ബ്യൂണസ് ഐറിസ് എടിപി ചലഞ്ച് ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യയുടെ സുമിത് നാഗൽ കിരീടം ചൂടി.
ആതിഥേയ രാജ്യമായ അർജന്റീനയുടെ ഫാകുൻഡോ ബാഗിൻസിനെയാണ് നാഗൽ പരാജയപ്പെടുത്തിയത്. സ്കോർ: 6-4, 6-2. ഇത് രണ്ടാം തവണയാണ് നാഗൽ എടിപി ചലഞ്ചർ കിരീടം കരസ്ഥമാക്കുന്നത്. 2017ലായിരുന്നു ആദ്യ ചലഞ്ചർ കിരീട നേട്ടം.