മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി സുമിത്തിനു കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി.
ബന്ധുക്കളും സുഹൃത്തുക്കളും അടക്കംയുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകൾ ഒത്തുചേർന്നു ഹൃദയഭേദകമായ യാത്ര അയപ്പാണ് തങ്ങളുടെ പ്രിയസുഹൃത്തിനേകിയത്.
കരഞ്ഞു തളർന്ന ഭാര്യ മഞ്ജുവിനെയും മക്കളെയും ആശ്വസിപ്പിക്കാൻ പാടുപെട്ടു.
രാവിലെ ഒൻപതരയോടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറൽ മോൺ.സജി മലയിൽപുത്തൻപുര,ഫാ.ജോസ് അഞ്ചാനിക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ വീട്ടിലെ തിരുക്കർമങ്ങൾ നടന്നു.
തുടർന്ന് 10.30 തോടെ മൃതദേഹം ഇടവക ദേവാലയമായ വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ എത്തിച്ചു.ദേവാലയ കവാടത്തിൽ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ പ്രാർത്ഥനകളോടെ മൃതദേഹം സ്വീകരിച്ചു.
തുടർന്ന് മകൻ റെയ്മണ്ടിൻറെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ചേർന്ന് മൃതദേഹം സെൻറ് ആന്റണീസ് ദേവാലയത്തിലെ അൾത്താരക്ക് മുൻപിലായി പ്രതിഷ്ഠിച്ചതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി.
ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ,രൂപതാ വികാരി ജനറൽ ഫാ.സജി മലയിൽപുത്തൻപുര,മാഞ്ചസ്റ്റർ മിഷൻ ഡയറക്റ്റർ ഫാ.ജോസ് അഞ്ചാനിക്കൽ,
സിറോ മലങ്കര ചാപ്ലിൻ ഫാ.രഞ്ജിത് മാടത്തിറമ്പിൽ,ഹോളിഫാമിലി മിഷൻ ഡയറക്ടർ ഫാ വിൻസെന്റ് ചിറ്റിലപ്പള്ളി,ബ്ലാക്ബേൺ മിഷൻ ഡയറക്ടർ ഫാ ഡാനി മുളെപറമ്പിൽ,ഫാ ജോ മൂലേചേരി,എന്നിവർ ദിവ്യബലിയിൽ കാർമ്മികരായി.
ഫാ ജോസ് അഞ്ചാനിക്കൽ അഭിവന്ദ്യ പിതാവിനും വൈദീകർക്കും സ്വാഗതം ആശംസിച്ചതോടെ സുമിത്തിന്റെ ആത്മ ശാന്തിക്കായുള്ള ദിവ്യബലിക്ക് തുടക്കമായി.
ഇടവക വികാരി ഫാജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച വിവിധകമ്മറ്റികൾ സംസ്ക്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.ട്രസ്റ്റിമാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിൻസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് വരിക്കയിൽ എന്നിവരും ,
മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡണ്ട് ബിജു പി മാണി,മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷൻ പ്രസിഡണ്ട് ട്വിങ്കിൾ ഈപ്പൻ എന്നിവരും നേതൃത്വം നൽകിയപ്പോൾ സംസ്ക്കാര ശുശ്രൂഷകളിൽ പങ്കെടുത്ത ഏവർക്കും ലഘുഭക്ഷണവും നൽകിയിരുന്നു.
റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ