വേനൽക്കാലരോഗങ്ങൾ; അ​യ​ഞ്ഞ കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക

വേ​ന​ൽ​ക്കാ​ലമാണ്. മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ ത​ന്നെ കേ​ര​ള​ത്തി​ലെ പ​ല ജി​ല്ല​ക​ളി​ലും ഉ​യ​ര്‍​ന്ന താ​പ​നി​ല രോ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. ചൂ​ട് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് രോ​ഗ​ങ്ങ​ളും വ​ന്നുതു​ട​ങ്ങും. ത​ല​വേ​ദ​ന, ച​ർ​മ്മ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ചു​വ​പ്പ്, ചൂ​ടു​കു​രു എ​ന്നു തു​ട​ങ്ങി സൂ​ര്യാ​ഘാ​തം, മ​ഞ്ഞ​പ്പി​ത്തം എ​ന്നു തു​ട​ങ്ങി തീ​വ്ര​ത കൂ​ടി​യ അ​സു​ഖ​ങ്ങ​ളി​ലേ​ക്ക് പ​ട്ടി​ക
നീ​ളു​ന്നു.

ചൂ​ടു​കു​രു, ച​ർമ​ത്തി​ൽ ചു​വ​പ്പ്

വെ​യി​ൽ കൊ​ള്ളു​മ്പോ​ൾ ച​ർ​മ​ത്തി​ൽ പ​തി​ക്കുന്ന അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ കാ​ര​ണം ചു​വ​പ്പ്, ചൊ​റി​ച്ചി​ൽ, വ​ര​ൾ​ച്ച എ​ന്നീ ബു​ദ്ധിമു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു. പ​നി, ഛർദി​ൽ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളും ചി​ല​രി​ൽ കാ​ണാ​റു​ണ്ട്. തൊ​ലി കൂ​ടു​ൽ പൊ​ള്ളു​ന്ന​തി​ന​നു​സ​രി​ച്ച് കു​മി​ള​ക​ൾ വ​രു​ക, തൊ​ലി അ​ട​ർ​ന്നു മാ​റു​ക എ​ന്നീ പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​കാം. കൂ​ടു​ത​ൽ വി​യ​ർ​ക്കു​ന്ന​വ​രി​ൽ ചൂ​ടു​കു​രു​വും കാ​ണാ​റു​ണ്ട്.

എങ്ങനെ തടയാം?

ക​ഴി​യു​ന്ന​തും ശ​ക്ത​മാ​യ വെ​യി​ൽ ഉ​ള്ള​പ്പോ​ൾ പു​റ​ത്ത് ഇ​റ​ങ്ങാ​തി​രി​ക്കു​ക, സ​ൺ സ്‌​ക്രീ​ൻ ലോ​ഷ​ൻ, പൗ​ഡ​റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക, കു​ട ഉ​പ​യോ​ഗി​ക്കു​ക, ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, ദി​വ​സേ​ന ര​ണ്ടു​ത​വ​ണ കു​ളി​യ്ക്കു​ക എ​ന്നീ പ്ര​തി​രോ​ധ​മാ​ർഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കാ​വു​ന്ന​താ​ണ്. അ​യ​ഞ്ഞ കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക.

സൂ​ര്യാ​ഘാ​തം

കൂ​ടു​ത​ൽ സ​മ​യം തീ​വ്ര​ത​യേ​റി​യ വെ​യി​ൽ കൊ​ള്ളു​മ്പോ​ൾ ത​ല​വേ​ദ​ന, ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലു​ക​ൾ, ഛർ​ദി​ൽ, ക്ഷീ​ണം, ബോ​ധ​ക്ഷ​യം, നെ​ഞ്ചി​ടി​പ്പ് കൂ​ടു​ക എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ അ​ത് സൂ​ര്യാ​ഘാ​തം കാ​ര​ണം ആ​യി​രി​ക്കാം. ഉ​ട​ൻ ത​ന്നെ ത​ണു​ത്ത വെ​ള്ളം കു​ടി​ക്കു​ക​യും ശ​രീ​ര​ത്തി​ൽ ഒ​ഴി​ക്കു​ക​യും ചെ​യ്യു​ക. ഐ​സ് മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​ താ​പ​നി​ല കു​റ​യ്ക്കു​ക. ഒ​ട്ടും ത​ന്നെ താ​മ​സി​യാ​തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക.

ധാരാളം വെള്ളം കുടിക്കണം

പ​ക​ൽ പ​തി​നൊ​ന്ന് മ​ണി മു​ത​ൽ നാ​ലു മ​ണി വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വെ​യി​ൽ കൊ​ള്ളാ​തി​രി​ക്കു​ക.
കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക, ധാ​രാ​ളം വെ​ള്ളം, ജ്യൂ​സ്,പ​ഴ​ങ്ങ​ൾ മു​ത​ലാ​യ​വ ക​ഴി​ക്കു​ക എ​ന്ന​താ​ണ് പ്ര​തി​വി​ധി. വേ​ന​ലി​ന് ക​ടു​പ്പ​മേ​റു​മ്പോ​ൾ ശ​രീ​ര​ത്തി​ൽ നി​ർ​ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്കു​ക. (തുടരും)

വിവരങ്ങൾ –
ഡോ. ​ധ​ന്യ വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,
ക​ൺ​സ​ൾ​ട്ട​ന്‍റ് ഫി​സി​ഷ്യ​ൻ
എ​സ് യു ​ടി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തിരുവനന്തപുരം

Related posts

Leave a Comment