പട്ടാഭിരാമന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ കുടുംബ പ്രേക്ഷരുടെ ഇഷ്ടതാരം ജയറാമിന്‍റെ വെളിപ്പെടുത്തൽ കുടുംബ പ്രേക്ഷകർക്കിടയിൽ വീണ്ടും ചർച്ചയാവുന്നു. 1998ൽ രഞ്ജിത്തിന്‍റെ തിരക്കഥയിൽ സിബിമലയിൽ സംവിധാനം ചെയ്ത സമ്മർ ഇൻ ബത്‌ലഹേമിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിങ്ങനെ…
ഞാനൊരാള്‍ മാത്രം തീരുമാനിച്ചാല്‍ പറ്റില്ലല്ലോ. അത് രഞ്ജിത്ത് തീരുമാനിക്കണം,സിബി മലയില്‍ തീരുമാനിക്കണം, ബാക്കിയുളള അതിലെ ആര്‍ട്ടിസ്റ്റുകള്‍ എല്ലാം തീരുമാനിച്ചാല്‍ നമ്മള്‍ എപ്പോഴെ റെഡിയാണെന്ന് ജയറാം പറയുന്നത്.സിബി ഒകെ മുന്‍പ് പറഞ്ഞിരുന്നു. രണ്ടാമതും ചെയ്യണമെന്ന്. പിന്നീടെന്തോ അത് മുന്‍പോട്ടേക്ക് നീങ്ങിയില്ലെന്നു ജയറാം പറയുന്നു.
ഈ സിനിമയിൽ പ്രേക്ഷകരുടെ മനസിൽ എന്നും തങ്ങിനിൽക്കുന്നതും ചർച്ചയായതുമായ പൂച്ചക്കാര്യത്തിന്‍റെ സത്യാവസ്ഥ രണ്ടാം ഭാഗത്തിൽ ഉണ്ടാകുമോയെന്നാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്. കൊറിയറിൽ പൂച്ച അയച്ചത് ആരെന്ന സത്യം ചില നായികമാർ പറഞ്ഞതായി നേരത്തെ ചില വാർത്തകൾ വന്നിരുന്നെങ്കിലും യഥാർഥ സത്യം ആരും വെളിപ്പെടുത്തിയിരുന്നില്ല.
ജയറാമിനും സുരേഷ് ഗോപിക്കുമൊപ്പം കലാഭവൻമണിയും മലയാളത്തിന്‍റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും തകർത്തഭിനയിച്ച സിനിമയായിരുന്നു സമ്മർ ഇൻ ബത്‌ലഹേം. ജയറാമിന്‍റെ മുറപ്പെണ്ണായി അഞ്ചുനായിക മാരായിരുന്നു ഈ സിനിമയിൽ. സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥിതാരമായും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു.
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ ജയറാമിന്‍റെ മികച്ച സിനിമകളിലൊന്നായിരുന്നു സമ്മർ ഇൻ ബത്‌ലഹേം.സിനിമകള്‍ ചെയ്യുമ്പോള്‍ മക്കളായ കാളിദാസനും മാളവികയും പിന്തുണയ്ക്കാറുണ്ടെന്നും അവര്‍ നല്‍കുന്ന സപ്പോര്‍ട്ട് കൊണ്ടാണ് വ്യത്യസ്ത വേഷങ്ങളൊക്കെ ചെയ്യാറുളളതെന്നും ജയറാം പറഞ്ഞു.