പല പടങ്ങളുടെയെും ഗതി നിര്‍ണയിക്കുന്നത് സസ്‌പെന്‍സുകളാണ്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിനുത്തരം തേടിയാണ് ആളുകള്‍ ബാഹുബലി-2 കാണാന്‍ തീയറ്ററിലേക്ക് ഇരച്ചു കയറിയത്. കട്ടപ്പ ബാഹുബലിയെ കൊന്നതിന് ഉത്തരം കിട്ടിയെങ്കിലും ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിപ്പിക്കുകയാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന മലയാള സിനിമ. 1998ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ ക്ലൈമാക്സ് രംഗം ഇന്നും ചര്‍ച്ചാവിഷയമാണ്. സുരേഷ്‌ഗോപി, ജയറാം, മഞ്ജുവാര്യര്‍, മോഹന്‍ലാല്‍ എന്നിവല്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. സിനിമയുടെ അവസാനം ജയറാമിന് പൂച്ചയെ അയക്കുന്നത് നാലു കസിന്‍സില്‍ ആരാണെന്ന് ഇതുവരെയും അറിയില്ല.
ഈ സംഗതിയെക്കുറിച്ച് ചിത്രത്തിലെ നായികമാരിലൊരാളായ ശ്രീജയ പറയുന്നത് ഇങ്ങനെയാണ്.”ഇന്നും ആളുകള്‍ എന്നോടു ചോദിക്കുന്ന കാര്യമാണിത്. സത്യം പറയട്ടെ, അതാരാണെന്ന് എനിക്കുമറിയില്ല. രഞ്ജിയേട്ടന്‍ ഒരിക്കലും സ്‌പെസിഫിക്കായി ഒരാളെ എടുത്ത് പറഞ്ഞിട്ടില്ല. കഥയെഴുതിയ രഞ്ജിയേട്ടന് മാത്രമെ അറിയൂ ആ അജ്ഞാത കാമുകി ആരാണെന്ന്”. നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ശ്രീജയ. ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമ്മര്‍ ഇന്‍ ബത്ലഹേമിലെ അജ്ഞാതകാമുകിയെക്കുറിച്ച് ശ്രീജയ പറഞ്ഞത്. എന്തായാലും ശ്രീജയയുടെ വാക്കുകള്‍ ആളുകളെ വീണ്ടും ബത്‌ലഹേമിലെ സമ്മര്‍ ഓര്‍മ്മിപ്പിക്കുകയാണ്.