കൊച്ചി: ചൂടുകാലത്തെ യാത്രകളില്‍ വാഹനത്തിന്റെ ടയറുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്.
പകല്‍ സമയത്ത് റോഡുകളില്‍ പ്രത്യേകിച്ച് ഹൈവേകളില്‍ അസഹനീയമായ ചൂടായതിനാല്‍ യാത്രകളില്‍ അപകടങ്ങള്‍ പതിയിരിപ്പുണ്ടെന്ന മുന്നറിയിപ്പാണ് കേരള പോലീസ് നല്‍കുന്നത്.
റോഡിലെയും അന്തരീക്ഷത്തിലെയും അമിതമായ ചൂടും വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂടും മൂലം കാലപ്പഴക്കം ചെന്ന ടയറുകള്‍ പൊട്ടാനുള്ള സാധ്യത കൂടുതലാണ്.
ഉയര്‍ന്ന ചൂടുമൂലം ടയറുകളില്‍ സംഭവിക്കാവുന്ന വിള്ളലും പൊട്ടലുമെല്ലാം അപകടത്തിന് കാരണമാകുന്നു.
ഇതു ശ്രദ്ധിക്കാം
യാത്രക്ക് മുമ്പ് പ്രത്യേകിച്ച്, ദീര്‍ഘദൂര യാത്രകള്‍ക്ക് മുമ്പ് ടയറുകളുടെ പ്രവര്‍ത്തനക്ഷമത നിര്‍ബന്ധമായും പരിശോധിക്കണം.
തേയ്മാനം സംഭവിച്ച ടയറുകള്‍, കാലപ്പഴക്കമുള്ള ടയറുകള്‍ എന്നിവ മാറ്റി ഗുണനിലവാരമുള്ള ടയറുകള്‍ ഇടുക.
ടയറില്‍ കാറ്റ് കുറവാണെങ്കില്‍ അത് ഘര്‍ഷണം വര്‍ധിപ്പിക്കും. ഇത് മൂലം അധികമായി ചൂടുണ്ടാക്കുന്നതിനാല്‍ ടയറിന്റെ തേയ്മാനം കൂടും.
രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും സ്റ്റെപ്പിനി അടക്കമുള്ള ടയറുകളിലെ വായുമര്‍ദ്ദം പരിശോധിപ്പിച്ച് കുറവുണ്ടെങ്കില്‍ നികത്തണം.