കൊല്ലം: കേരളം വഴി ഒരു സമ്മർ സ്പെഷൽ സർവീസ് കൂടി ഓടിക്കാൻ ഭക്ഷിണ റെയിൽവേ തീരുമാനിച്ചു. താംബരം -മംഗളൂരു സെൻട്രൽ റൂട്ടിലാണ് നാലാമത്തെ സ്പെഷൽ ട്രെയിൻ ഓടുക. ഇരു ദിശകളിലുമായി 14 സർവീസുകൾ നടത്തും.
06049 താംബരം -മംഗളുരു സെൻട്രൽ സ്പെഷൽ 19, 26, മേയ് 03, 10 ,17, 24, 31 തീയതികളിൽ ഉച്ചയ്ക്ക് 1.30 -ന് താംബരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.30 ന് മംഗളൂരുവിൽ എത്തും.
06050 മംഗളുരു – താംബരം സ്പെഷൽ 21, 28, മേയ് 05, 12, 19, 24 , ജൂൺ രണ്ട് തീയതികളിൽ ഉച്ചയ്ക്ക് 12-ന് മംഗളരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5.30 ന് താംബരത്ത് എത്തും.
ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ 19 എണ്ണവും അംഗപരിമിതർക്കായി രണ്ട് ജനറൽ കോച്ചുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവയാണ് കേരളത്തിൽ സ്റ്റോപ്പുള്ള സ്റ്റേഷനുകൾ.
സമ്മർ സ്പെഷലായി കഴിഞ്ഞ ദിവസം അനുവദിച്ച എറണാകുളം-ഹസ്രത്ത് നിസാമുദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ന്യൂഡൽഹി വരെ നീട്ടിയതായും റെയിൽവേ അധികൃതർ അറിയിച്ചു. കൂടി