സൈ​ബ​ർ സു​ര​ക്ഷി​ത​രാ​യി​രി​ക്കാം: മാതാപിതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അ​​വ​​ധി​​ക്കാ​​ല​​ത്ത് ഓ​​ണ്‍​ലൈ​​നി​​ല്‍ സ​​മ​​യം ചെ​ല​​വ​​ഴി​​ക്കു​​ന്ന കു​​ട്ടി​​ക​​ളു​​ടെ മാ​​താ​​പി​​താ​​ക്ക​​ള്‍ ധാ​​രാ​​ളം കാ​​ര്യ​​ങ്ങ​​ള്‍ ശ്ര​​ദ്ധി​​ക്ക​​ണം. ഓ​​ണ്‍​ലൈ​​ന്‍ സു​​ര​​ക്ഷ​​യെ​​ക്കു​​റി​​ച്ചും വെ​​ല്ലു​​വി​​ളി​​ക​​ളെ​​ക്കു​​റി​​ച്ചും കു​​ട്ടി​​ക​​ള്‍​ക്കു ശ​​രി​​യാ​​യ അ​​വ​​ബോ​​ധം ന​​ല്‍​ക​​ണം. വ്യ​​ക്തി​​പ​​ര​​മാ​​യ സ്വ​​കാ​​ര്യ​​ത​​യും സു​​ര​​ക്ഷ​​യും ഓ​​ഫ്‌​​ലൈ​​നി​​ല്‍ എ​​ന്ന പോ​​ലെ ത​​ന്നെ ഓ​​ണ്‍​ലൈ​​നി​​ലും പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​ണ്.

  1. ഓ​​ണ്‍​ലൈ​​നി​​ല്‍ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന ആ​​ളു​​ക​​ളും സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും എ​​പ്പോ​​ഴും വ്യ​​ത്യ​​സ്ത​​മാ​​ണെ​​ന്ന് മ​​ന​​സി​​ലാ​​ക്കാ​​നും എ​​ന്താ​​ണ് യ​​ഥാ​​ര്‍​ഥ്യ​​മെ​​ന്നും എ​​ന്താ​​ണ് വ്യാ​​ജ​​മെ​​ന്നും വേ​​ര്‍​തി​​രി​​ച്ച​​റി​​യാ​​നും കു​​ട്ടി​​ക​​ളെ പ്രാ​​പ്ത​​രാ​​ക്ക​​ണം.
  2.  ത​​ട്ടി​​പ്പു​​ക​​ളി​​ല്‍ വീ​​ഴാ​​തി​​രി​​ക്കാ​​ന്‍ പാ​​സ്‌​​വേ​​ര്‍​ഡു​​ക​​ളും സ്വ​​കാ​​ര്യ വി​​വ​​ര​​ങ്ങ​​ളും പ​​ങ്കു​​വ​​യ്ക്കാ​​തി​​രി​​ക്കാ​​ന്‍ കു​​ട്ടി​​ക​​ളെ പ​​ഠി​​പ്പി​​ക്കു​​ക.
  3. വ്യ​​ക്തി​​പ​​ര​​മാ​​യ വി​​വ​​രം വെ​​ളി​​പ്പെ​​ടു​​ത്താ​​നാ​​യി ആ​​ളു​​ക​​ള്‍ കു​​ട്ടി​​ക​​ളെ ക​​ബ​​ളി​​പ്പി​​ച്ചേ​​ക്കാം.

  4.  അ​​ക്കൗ​​ണ്ട് വി​​വ​​രം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തോ അ​​സാ​​ധാ​​ര​​ണ​​മാ​​യി തോ​​ന്നു​​ന്ന അ​​റ്റാ​​ച്ച്‌​​മെ​​ന്‍റു​​ള്ള​​തോ ആ​​യ, സ​​ന്ദേ​​ശം, ലി​​ങ്ക്, അ​​ല്ലെ​​ങ്കി​​ല്‍ ഇ-​​മെ​​യി​​ല്‍ അ​​പ​​രി​​ചി​​ത​​രി​​ല്‍നി​​ന്നു ല​​ഭി​​ച്ചാ​​ല്‍ ര​​ക്ഷി​​താ​​ക്ക​​ളെ സ​​മീ​​പി​​ക്കാ​​ന്‍ കു​​ട്ടി​​ക​​ളെ പ​​ഠി​​പ്പി​​ക്കു​​ക.
  5. അ​​പ​​രി​​ചി​​ത​​രി​​ല്‍നി​​ന്നു സൗ​​ഹൃ​​ദ അ​​ഭ്യ​​ര്‍​ഥ​​ന​​ക​​ള്‍ സ്വീ​​ക​​രി​​ക്കാ​​തി​​രി​​ക്കു​​ക.
  6.  ഒ​​രു സ​​ന്ദേ​​ശം അ​​സാ​​ധാ​​ര​​ണ​​മാ​​ണെ​​ന്ന് തോ​​ന്നി​​യാ​​ല്‍ മു​​തി​​ര്‍​ന്ന​​വ​​രെക്കൊ​​ണ്ടു പ​​രി​​ശോ​​ധി​​പ്പി​​ക്കാ​​ന്‍ കു​​ട്ടി​​ക​​ളോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടു​​ക.
  7. സോ​​ഷ്യ​​ല്‍ മീ​​ഡി​​യ അ​​ക്കൗ​​ണ്ടു​​ക​​ളി​​ല്‍ സ്വ​​കാ​​ര്യ​​ത സം​​ര​​ക്ഷി​​ക്കാ​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഉ​​റ​​പ്പു​വ​​രു​​ത്തു​​ക
  8. ഓ​​ണ്‍​ലൈ​​ന്‍ ഗെ​​യി​​മു​​ക​​ളി​​ല്‍ സ്വ​​കാ​​ര്യ​​വി​​വ​​ര​​ങ്ങ​​ളും സ്വ​​കാ​​ര്യ​​ചി​​ത്ര​​ങ്ങ​​ളും പ​​ങ്കു​​വ​​യ്ക്കാ​​തി​​രി​​ക്കു​​ക

Related posts

Leave a Comment