കോട്ടയം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ശനിയാഴ്ചയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ്, കോട്ടയം, ആലപ്പുഴ ജില്ലകളിലാകും ചൂട് കൂടുക.
ഇവിടങ്ങളിൽ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. വടക്കു-കിഴക്കൻ കാറ്റിന്റെ സ്വാധീനമാണ് ചൂട് കൂടാൻ കാരണമാകുന്നത്.
കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഇന്നും കനത്ത ചൂട് അനുഭവപ്പെടുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. കോട്ടയത്ത് ഇന്ന് 37 ഡിഗ്രി സെൽഷ്യസാണ് താപനില.
ഉച്ചസമയങ്ങളിൽ പുറംജോലികൾ ചെയ്യുന്ന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർജലീകരണം അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.