തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയത്ത് താപനില കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അഥോറിറ്റി. 11 മുതൽ മൂന്നു വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി.
സൂര്യാഘാതം, സൂര്യാതപം, നീർജലീകരണം എന്നിവയിൽ പ്രത്യേക ജാഗ്രത പാലിക്കണം. കുട്ടികൾ, പ്രായമായവർ , ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ സേനയുടെ നിർദേശമുണ്ട്