കൊ​ടും​ചൂ​ട് തു​ട​രും; തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജില്ലകളിൽ  നാ​ലു ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് കൂ​ടു​മെ​ന്നു മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന തി​ങ്ക​ളാ​ഴ്ച താ​പ​നി​ല ശ​രാ​ശ​രി​യി​ൽ​നി​ന്നു മൂ​ന്നു മു​ത​ൽ നാ​ലു ഡി​ഗ്രി വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല ശ​രാ​ശ​രി​യി​ൽ നി​ന്നും ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ ഉ​യ​ർ​ന്നേ​ക്കും.

സൂ​ര്യാ​ഘാ​തം ഒ​ഴി​വാ​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ന്നു​മ​ണി വ​രെ നേ​രി​ട്ടു സൂ​ര്യ​പ്ര​കാ​ശം എ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യും പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക, മ​ദ്യം, കാ​പ്പി, ചാ​യ എ​ന്നീ പാ​നീ​യ​ങ്ങ​ൾ പ​ക​ൽ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക, അ​യ​ഞ്ഞ, ലൈ​റ്റ് ക​ള​ർ പ​രു​ത്തി വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Related posts