ത​ല​യ്ക്ക് മു​ക​ളി​ൽ ക​ത്തി​ജ്വ​ലി​ച്ച് സൂ​ര്യ​ൻ; ഹ​രി​പ്പാ​ട് ര​ണ്ടാം ക്ലാ​സ്  വി​ദ്യാ​ർ​ഥി​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു; മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്


ഹ​രി​പ്പാ​ട്: വേനൽ മഴ പെയ്തിട്ടും ചൂടിന് കുറവൊന്നുമില്ല. ആലപ്പഴ ജില്ലയിൽ​ വി​ദ്യാ​ർ​ഥി​ക്ക് സൂ​ര്യാത​പ​മേ​റ്റു. ​ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​റാ​ട്ടു​പു​ഴ കു​ന്നും​പു​റ​ത്ത് ശ്രീ​വി​ലാ​സ​ത്തി​ൽ സു​ജി​ത്ത് സു​ധാ​ക​റി​ന്‍റെ മ​ക​ൻ ശ​ബ​രീ​നാ​ഥ​നാ(7)​ണ് സൂര്യാത​പ​മേ​റ്റ​ത്.​

കു​ട്ടി അ​സ്വ​സ്ഥ​ത കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് നെ​ഞ്ചിന്‍റെ ഭാ​ഗ​ത്ത് പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ കാ​ണു​ന്ന​ത്. ആ​റാ​ട്ടു​പു​ഴ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​തേ​ടി. മുൻകരുതൽ വേണമെന്ന് ആരോഗ്യവകുപ്പ്.

Related posts

Leave a Comment