തിരുവനന്തപുരം: വേനൽ കനക്കുന്നു, കേരളം വാടിത്തളരുന്നു. രാജ്യത്തു സമതല പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് തിരുവനന്തപുരത്ത്. 36.2 ഡിഗ്രി സെൽഷ്യസാണ് തലസ്ഥാനത്ത് വെള്ളിയാഴ്ച രേഖപ്പെടുത്തിയ കൂടിയ താപനില.
കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്. സംസ്ഥാനത്ത് വരുംദിവസങ്ങളിലും പകൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ജനുവരി 15 ഓടെ തുലാവര്‍ഷം പിന്മാറിയതിനു പിന്നാലെ സംസ്ഥാനത്ത് കാര്യമായി മഴ ലഭിച്ചില്ല. ഇതാണ് ചൂട് ഉയരാൻ ഒരു കാരണം. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനങ്ങളിലും കേരളത്തിന് മഴ ലഭിക്കാനുള്ള സാധ്യത പറഞ്ഞിട്ടില്ല.