കോട്ടയം: കടുത്തവേനലും ചൂടിനെ തുടർന്നുള്ള തീപിടിത്തവും ജില്ലയിൽ നിത്യസംഭവമാകുന്നു. തിങ്കളാഴ്ച 38.4 ആണ് ജില്ലയിൽ ചൂട് രേഖപ്പെടുത്തിയത്.
ശരാശരിയേക്കാൾ നാലുഡിഗ്രിയുടെ വർധനവാണ് ഈ വർഷം ഉണ്ടായിര്ക്കുന്നത്. സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് കോട്ടയത്താണ്. മുൻ വർഷങ്ങളിൽ ഏറ്റവും അധികം ചൂട് റിപോർട് ചെയ്തിരുന്ന പുനലൂരും പാലക്കാടും ഇപ്പോൾ കോട്ടയത്തേക്കാൾ പിന്നിലാണ്.
ഭൂപ്രകൃതിയിൽവന്നിട്ടുള്ള വ്യത്യാസങ്ങളാകാം ജില്ലയിൽ ചൂട് കൂടാൻ കാമണമെന്നാണ് കരുതുന്നത്. അടുത്താഴ്ചയോടു കൂടി ചൂട് കുറയുമെന്നും മഴയ്ക്ക് സാധ്യത കൂടുമെന്നും കാലാവസ്ഥാ നിരീഷകൻ അഭിപ്രായപ്പെടുന്നു.