പാലക്കാട് : മലന്പുഴ മൽസ്യം വളർത്തുകേന്ദ്രത്തിലെ താത്കാലിക തൊഴിലാളിക്ക് സൂര്യതാപമേറ്റു. മലന്പുഴ കരടിയോട് വിജയലക്ഷ്മി ഭവനത്തിൽ ആനന്ദ് (27)നാണ് ഇന്നലെ ഉച്ചക്ക് 12 മണിയോടെ സൂര്യതാപമേറ്റത്. ജോലിക്കിടയിൽ പുറത്തു വലതു ഭാഗത്തായി പൊള്ളലേറ്റതിന്റെ പാടുണ്ട്.
രണ്ട് മണിയോടെ ഈ ഭാഗത്തു് കനത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകരോട് ശരീരത്തിൽ വേദനയുള്ള ഭാഗത്തു നോക്കിയപ്പോഴാണ് പൊള്ളലേറ്റതു കണ്ടത്. ഉടൻ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. അപ്പോഴാണ് സൂര്യതാപമേറ്റതാണെന്ന് ഡോക്ടർ അറിയിച്ചത് . വൈകിട്ടോടെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു.