തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതംരഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയ്ക്ക് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തൃശൂർ മുതൽ കണ്ണൂർ വരെയുള്ള മേഖലയിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം. തൊഴിൽ ദാതാക്കളും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കമെന്നും നിർദേശം. പൊതുജനങ്ങൾ പാലിക്കേണ്ടുന്ന സുരക്ഷാക്രമങ്ങളും കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചു.
നിർദേശങ്ങൾ
*പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്നതിന് ഒഴിവാക്കണം.
*നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ചെറിയ കുപ്പിയില്‍ കൈയിൽ കരുതുക.
*രോഗങ്ങള്‍ ഉള്ളവര്‍ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ എങ്കിലും സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
*പരമാവധി ശുദ്ധജലം കുടിക്കുക
*അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
*വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
*ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.
*തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്നു. തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.