ക​ന​ത്ത ചൂ​ട് തു​ട​രു​ന്നു;  പാ​ല​ക്കാ​ട്ട് 12 പേ​ർ​ക്കു സൂ​ര്യാ​ത​പ​മേ​റ്റു

പാ​ല​ക്കാ​ട്: ക​ന​ത്ത ചൂ​ട് തു​ട​രു​ന്ന​തി​നി​ടെ ജി​ല്ല​യി​ൽ ഇ​ന്ന​ലെ മാ​ത്രം പ​ന്ത്ര​ണ്ട് പേ​ർ​ക്കു സൂ​ര്യാ​ത​പ​മേ​റ്റു. പ​ട്ടാ​ന്പി സ്വ​ദേ​ശി സി​ദ്ധി​ക്ക് (55), തൃ​ത്താ​ല സ്വ​ദേ​ശി അ​ഫി​യ (ഏ​ഴ്), ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ് ബാ​ബു (42), കൃ​പ (25), കു​മ​രം​പു​ത്തൂ​രി​ലെ ജ​സ്റ്റി​ൻ (35), ഓ​ങ്ങ​ല്ലൂ​രി​ലെ മു​ഹ​മ്മ​ദ് നൗ​ഫ​ൽ (29), പു​തു​ന​ഗ​രം സ്വ​ദേ​ശി നി​യാ​സ് (30), മു​തു​ത​ല സ്വ​ദേ​ശി ഗോ​പാ​ല​ൻ (58), വ​ട​വ​ന്നൂ​ർ കൗ​ണ്ട​ൻകൊ​ളു​ന്പ് ച​ന്ദ്ര​ന്‍റെ മ​ക​ൻ മ​ണി(40), തൃ​ത്താ​ല പ​രു​തൂ​രി​ൽ അ​ബ്ദു​ൽ മ​നാ​ഫ്, മം​ഗ​ലം​ഡാം വീ​ട്ടി​ൽ​ക്ക​ൽ ക​ട​വ് ഏ​ലാ​ന്ത​റ എം.​കെ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ല​ളി​ത (57) സ്വ​കാ​ര്യ കു​റി ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ കി​ഴ​ക്ക​ഞ്ചേ​രി ചെ​റു​കു​ന്നം പൊ​ന്മ​ല മ​ക​ൻ നി​തി​ൻ (23) എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ മ​ണി​ക്ക് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു തൊ​ഴി​ലി​നി​ട​യി​ലാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്. വ​ല​തുകൈ​മു​ട്ടി​നു വ​ശ​ത്തും ക​ഴു​ത്തി​നും ശ​രീ​ര​ത്തി​ന്‍റെ പിറ​കി​ലും പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ട്. വ​ട​വ​ന്നൂ​ർ പ്രാ​ഥ​മി​ക ആ​രോഗ്യ കേന്ദ്രത്തിൽ ചി​കി​ത്സ തേ​ടി.

വീ​ടി​ന്‍റെ മു​ക​ളി​ലു​ള്ള വാ​ട്ട​ർ ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ബ്ദു​ൾ മ​നാ​ഫി​നു പൊ​ള്ള​ലേ​റ്റ​ത്. സ്ഥ​ല​ത്തെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ചി​കി​ത്സ തേ​ടി സൂ​ര്യാ​ത​പ​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ടും​ചൂ​ട്: ആ​ദി​വാ​സി കു​ഴ​ഞ്ഞു​വീ​ണു
അ​ഗ​ളി: കൊ​ടും​ചൂ​ടി​ൽ ആ​ദി​വാ​സി മ​ധ്യ​വ​യ​സ്ക​ൻ കു​ഴ​ഞ്ഞു​വീ​ണു. വ​ട്ട​ല​ക്കി ഉൗ​രി​ലെ ക​ര​ട്ടി​യു​ടെ മ​ക​ൻ വെ​ള്ളി​ങ്കി​രി(50)യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. കോ​ട്ട​ത്ത​റ ച​ന്ദ്ര​മു​ടി​മ​ല​യി​ൽ ആ​ടു​മേ​യ്ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കാ​ളി​മു​ത്തു, മ​രു​ത​ത്താ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ഗ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts