
മേലൂർ: പൂലാനിയിൽ കർഷകരുൾപ്പെടെ ഏഴു പേർക്ക് സൂര്യാതപമേറ്റു.
പൂലാനിയിലെ കർഷകനായ പെരിങ്ങാത്ര മോഹനൻ (60), കൂടെ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി ദാമു (27), മേലൂർ ചാലിപ്പടത്ത് നെല്ല് കൊയ്യാൻ എത്തിയ കണ്ണംന്പിള്ളി ഷൈല ഉണ്ണികൃഷ്ണൻ (42), പനന്പിള്ളി കുറുംന്പക്കുട്ടി നാരായണൻ (68), പടിഞ്ഞാട്ടി തങ്കമ്മ നാരായണ്‍(62), അടിച്ചിലി സ്വദേശികളായ പറന്പിക്കാടൻ ബിന്റേജ് (32), മുതിരപറന്പൻ ദീപക് (30) എന്നിവർക്കാണ് സൂര്യാതപമേറ്റത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് പിണ്ടാണി ചാലിപ്പാടത്ത് കൃഷിപ്പണി ചെയ്തു കൊണ്ടിരിത്തുന്പോഴാണ് മോഹനനും ദാമുവിനും സൂര്യാതപമേറ്റത്.
മോഹനന്റെ പുറത്ത് ഇടത്ത് ഭാഗത്തും ദാമുവിന്റെ കഴുത്തിലും പുറത്തുമാണ് പൊള്ളൽ പറ്റിയത്. മേലൂർ ചാലിപ്പടത്ത് നെല്ല് കൊയ്യാൻ മുന്നൂർപ്പിള്ളിയിൽ നിന്നും എത്തിയ മൂന്നു പേർക്കാണ് സൂര്യാതപമേറ്റത്.