പത്തനാപുരം/പുനലൂർ: കിഴക്കൻ മേഖലയിൽ രണ്ടുപേർക്ക് സൂര്യതാപമേറ്റു.പട്ടാഴി ചെളിക്കുഴി പാലവിള പുത്തന്‍വീട്ടില്‍ അജിത്ത് (31), ഉറുകുന്ന് പ്രിയേഷ് ഭവനിൽ പ്രിയേഷ് ബാബു എന്നിവർക്കാണ് സൂര്യാഘാതമേറ്റത്. പട്ടാഴി പോസ്റ്റോഫീസിലെ പോസ്റ്റ്മാനായ അജിത്തിന് ജോലിക്കിടെയാണ് പൊളളലേല്‍ക്കുന്നത്.
കൈയില്‍ പൊള്ളലിന്റെ അനുഭവമേറ്റതിനെ തുടര്‍ന്ന് സമീപത്തുളള ഇഎസ്ഐ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.ആശുപത്രിയിലെത്തിയ ശേഷമാണ് സൂര്യാതപമാണെന്ന് ബോധ്യമായത്.പ്രിയേഷ് ബാബുവിന്റെ തോളിന്റെ പുറകുവശത്താണ് പൊളളിയിട്ടുളളത്.
സൂര്യാഘാതമേറ്റ ഇയാളെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ സൂര്യാഘാതമേറ്റവരുടെ എണ്ണം കിഴക്കൻ മേഖലയിൽ 15 ആയി. കനത്ത ചൂടാണ് കഴിഞ്ഞ ദിവസങ്ങളാൽ പുനലൂരിൽ അനുഭവപ്പെട്ടത്.