പത്തനംതിട്ട:സൂര്യാഘാത സാധ്യത കണക്കിലെടുത്ത് മുൻകരുതൽ എന്ന നിലയിൽ ജോലി സമയം പുനഃക്രമീകരിച്ച് പകൽ 12 മുതൽ മൂന്ന് വരെ വെയിലത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കരുതെന്ന് ലേബർ കമ്മീഷണർ ഉത്തരവ് പാലിച്ചില്ലെങ്കിൽ നടപടി.
ഇതിനോടനുബന്ധിച്ച് തൊഴിൽ വകുപ്പ് ഇൻസ്പെക്ടർമാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയതിൽ ഉത്തരവ് ലംഘിച്ച് കെട്ടിട നിർമാണം, റോഡ് നിർമാണം, പാലം നിർമാണം തുടങ്ങിയ ജോലികൾ ചെയ്യിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 12 മുതൽ മൂന്ന് വരെയുള്ള സമയത്തെ നിർമാണം നിർത്തിവയ്പിച്ച് ആവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകി.
ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് തൊഴിൽ വകുപ്പ് അധികൃതർ അറിയിച്ചു.