തൃശൂർ: സൂര്യന്റെ ചൂട് കൂടുന്നതിനേക്കാൾ കൂടുതൽ അന്തരീക്ഷ ആർദ്രത കൂടുന്നത് കാലാവസ്ഥ ശാസ്ത്രജ്ഞരെയും ആശങ്കയിലാക്കുന്നു. ജില്ലയിൽ ഈ മാസം ചൂട് 35 ഡിഗ്രി സെഷ്യൽസ് കടന്നിട്ടില്ല. കഴിഞ്ഞ ദിവസം 34.7 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്. എന്നാൽ അന്തരീക്ഷ ആർദ്രത പകൽ സമയങ്ങളിൽ ഉയർന്നു നിൽക്കുന്നതിനാൽ ആളുകളിൽ അസ്വസ്ഥത വർധിപ്പിക്കുകയാണ്. രാത്രിയിലും അന്തരീക്ഷ ആർദ്രത ഉയർന്ന നിലയിലാണ്. പകൽ സമയങ്ങളിൽ 80 മുതൽ 86 വരെയാണ് ആർദ്രത. രാത്രിയിൽ ഇത് 50 വരെയുള്ളതാണ് സാധാരണക്കാർക്ക് ഫാൻ ഉപയോഗിച്ചാൽ പോലും ചൂട് അസഹ്യമായി മാറിയിരിക്കുന്നത്.
അന്തരീക്ഷ ചൂട് ഉയർന്നു നിന്നാൽ ഫാൻ ഉപയോഗിച്ചതുകൊണ്ട ് വേണ്ട ത്ര തണുപ്പ് ലഭിക്കില്ല. ഇത് ശരീരത്തിൽ അസ്വസ്ഥത വർധിപ്പിക്കും. രാത്രിയിൽ വീടിനു പുറത്തു കിടന്നാൽ പോലും ശരീരത്തിന്റെ ചൂട് കുറയാത്ത സാഹചര്യമാണ്.
സാധാരണഗതിയിൽ പകൽ 60 വരെ ആർദ്രതയാകാം. എന്നാൽ രാത്രിയിൽ ഇതിലും വളരെ താഴയാകണം. എന്നാൽ മാത്രമേ ശരീരത്തിൽ ചൂടിന്റെ അവസ്ഥ ഇല്ലാതാകയുള്ളൂ. അന്തരീക്ഷ ചൂട് ഉയർന്നു നിന്നാൽ ഫാനിൽ നിന്നുള്ള കാറ്റും ചൂടായി തന്നെ നിൽക്കും. വേനൽമഴ കൂടി ഇല്ലാതായതോടെ അന്തരീക്ഷ ചൂട് വർധിച്ചുവരികയാണ്.
ഇത്തരത്തിൽ അന്തരീക്ഷ ചൂട് വർധിച്ചാൽ കാര്യങ്ങൾ കൈവിടുന്ന സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ചൂട് കൂടുന്നതിനനുസരിച്ച് ബാഷ്പീകരണവും കൂടുന്നതിനാൽ ഉള്ള വെള്ളവും പെട്ടന്ന് വറ്റുന്ന സാഹചര്യത്തിലെത്തി. ഇതാണ് ജില്ലയിലെ ഡാമുകളിലെ വെള്ളവും വറ്റിക്കൊണ്ടിരിക്കുന്നത്. പീച്ചിയിലും ഭാരതപുഴയിലുമൊക്കെ വെള്ളം വളരെ വേഗം വറ്റിക്കൊണ്ടിരിക്കയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ജില്ലയിലെ ദാഹം തീർക്കുന്നതിനുള്ള നടപടികൾക്ക് വേഗം പോരെന്നുള്ളതും വിവാദമായിരിക്കയാണ്. ഭൂഗർഭ ജലചൂഷണത്തിനെതിരെയും ക്രിയാത്മക നടപടികളെടുക്കുന്നില്ല. കുടിവെള്ള ഗുണമേൻമാ പരിശോധനകളില്ലാത്തതിനാൽ രോഗങ്ങളും പടർന്നു പിടിക്കുകയാണ്. ദിനംപ്രതി മുളച്ചുപൊന്തുന്ന ശീതളപാനിയ കടകളിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോയെന്ന് പരിശോധിക്കാനും നടപടികളില്ല.
ഇവിടങ്ങളിൽ നിന്ന് ദാഹം തീർക്കുന്നവർ പലപ്പോഴും രോഗങ്ങളും വാങ്ങി കുടിക്കുകയാണത്രേ. ആരോഗ്യവിഭാഗം ഇത്തരം കടകൾ പരിശോധിക്കാനോ നടപടിയെടുക്കാനോ ശ്രമിക്കാത്തതാണ് രോഗങ്ങൾ വളരെ വേഗം പടരാൻ കാരണമെന്നു പറയുന്നു. ഉപയോഗിക്കുന്ന ഐസിനും യാതൊരു ഗുണമേൻമയുമില്ല. ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് ചാലുകളിലെ വെള്ളം ഉപയോഗിച്ച് ഉണ്ട ാകുന്നതാണെന്നും ആരോപണമുണ്ട ്. ആരും പരിശോധിക്കാനില്ലാത്തതിനാൽ എന്തു വേണമെങ്കിലും കടുത്ത വേനലിന്റെ മറവിൽ നടക്കുമെന്ന സാഹചര്യമാണ്.