പാലക്കാട്: സംസ്ഥാനത്ത് പകൽ സമയങ്ങളിൽ വർധിച്ചു വരുന്ന താപനില കണക്കിലെടുത്ത് നിർമാണ മേഖലയിൽ ഉൾപ്പെടെ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറാണ് പകൽ ജോലി ചെയ്യേണ്ടത്. ഉച്ചക്ക് 12 മുതൽ മൂന്ന് വരെ വിശ്രമം അനുവദിക്കും.
രാവിലെയും വൈകീട്ടുമായി ഷിഫ്റ്റ് സമ്പ്രദായത്തിൽ ജോലിചെയ്യുന്നവരുടെ ജോലി സമയം ഉച്ചക്ക് 12ന് അവസാനിക്കുകയും വൈകിട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും. ഉത്തരവ് പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.