കൊല്ലങ്കോട്: കനത്ത ചൂടുതുടരുന്ന പാലക്കാട് ജില്ലയിൽ പയ്യലുരിൽ കറവപശുവിനെ തൊഴുത്തിൽ ചത്തനിലയിൽ കണ്ടെത്തി. പരിശോധന നടത്തിയ വെറ്ററിനറി ഡോക്ടർ സൂര്യാതപമാകാം മരണകാരണമെന്നു പറഞ്ഞു. മാതക്കോട് രതീഷിന്റെ പശുവിനെയാണ് ഇന്നുപുലർച്ചെ ചത്തനിലയിൽ കണ്ടെത്തിയത്.
തുടർന്നു ഡോക്ടറെ വിളിച്ചുവരുത്തി നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഡോക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിൽ ഇന്നലെ ചൂട് നാല്പത് ഡിഗ്രിയായിരുന്നു. ഇന്നലെ പകൽസമയം വയലിൽ മേച്ചിലിനുശേഷം വൈകുന്നേരം വീട്ടിൽകൊണ്ടുവന്നു തൊഴുത്തിൽ കെട്ടിയ പശു പുലർച്ചെവരെ അസ്വാഭാവികതയൊന്നും കാണിച്ചിരുന്നില്ലെന്നും രതീഷ് പറഞ്ഞു.
പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർ പറഞ്ഞു. പശുവിൽനിന്നും പതിനഞ്ചു ലിറ്ററിൽ കൂടുതൽ പാൽ ലഭിച്ചിരുന്നതായി ഉടമ പറഞ്ഞു