1. പ്രായം
6 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് സണ്‍സ്ക്രീന്‍ നിര്‍ദേശിച്ചിട്ടില്ല. അവരെ സൂര്യതാപം ഏല്ക്കാതെ സംരക്ഷിക്കുകയാണ് വേണ്ടത്. അതിനു മുകളില്‍ ഉള്ളവര്‍ക്ക് ഫിസിക്കൽ സണ്‍സ്ക്രീന്‍ ഉപയോഗിക്കാം. മുതിര്‍ന്ന കുട്ടികള്‍ തൊട്ട് കെമിക്കൽ സണ്‍സ്ക്രീന്‍ ഉപയോഗിക്കാം.
2. ചര്‍മ തരം (Skin ടൈപ്പ്)
a) മുഖക്കുരു ഉള്ളവര്‍ (Oily skin) – ജെൽ തരത്തിലുള്ള സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.
b) വരണ്ട ചര്‍മ്മം ഉള്ളവര്‍ (Dry skin) -ക്രീം, ലോഷൻ തരത്തിലുള്ള സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.
c) പെട്ടെന്ന് അസ്വസ്ഥമാകുന്ന ചര്‍മം ഉള്ളവര്‍ (Sensitive skin) – ഫിസിക്കൽ സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.
3. സണ്‍സ്ക്രീന്‍ പുരട്ടുന്നതെങ്ങനെ?
· വെയിലത്ത് പോകുന്നതിന് അരമണിക്കൂര്‍ മുമ്പ് സണ്‍സ്ക്രീന്‍ പുരട്ടുക. ഫിസിക്കൽ ഘടകം മാത്രമുള്ള സണ്‍സ്ക്രീന്‍ പുറത്ത് പോകുന്നതിന് തൊട്ടുമുമ്പ് ഇടാം.
· 3 മില്ലി ലിറ്റർ അല്ലെങ്കില്‍ മുക്കാല്‍ ടീസ്പൂണ്‍ സണ്‍സ്ക്രീന്‍ ആണ് മുഖത്തും
കഴുത്തിലുമായി ഇടേണ്ടത്.
· വെയില് തട്ടുന്ന എല്ലാ ഭാഗത്തും സണ്‍സ്ക്രീന്‍ ഇടുക. അതായത് കഴുത്ത്, കൈ, പാദത്തിന്റെ ഉപരിവശം.
· ഫിസിക്കൽ സണ്‍സ്ക്രീന്‍ ഒരു ലേപം (Coating) പോലെ ധരിക്കുക. കെമിക്കൽ സണ്‍സ്ക്രീന്‍ നന്നായി തേച്ചുപിടിപ്പിക്കുക.
· 2 – 3 മണിക്കൂര്‍ കഴിയുമ്പോള്‍ വീണ്ടും ഇടുക. ഇതുകൂടാതെ വിയര്‍ത്താലോ നനഞ്ഞാലോ വീണ്ടും ഇടുക.
പുറത്തുപോകാത്തവരും…
· പുറത്ത് പോകാത്തവരും സണ്‍സ്ക്രീന്‍ ധരിക്കുക. ഇത് ജനലില്‍ കൂടി വരുന്ന പ്രകാശം, ട്യൂബ് ലൈറ്റിന്റെ പ്രകാശം, ബ്ലൂ ലൈറ്റ് എന്നിവയില്‍ നിന്നു ചര്‍മകോശങ്ങളെ സംരക്ഷിക്കുന്നു.
ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍
ഇത്തരത്തില്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നതു കൂടാതെ പുറത്തിറങ്ങുമ്പോള്‍ സൂര്യരശ്മികളില്‍ നിന്നു സംരക്ഷണം ലഭിക്കുന്നതിനായി കുട ഉപയോഗിക്കുന്നതും ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുന്നതും ശീലമാക്കുക.
വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റോളജിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം