സൂര്യാസ്തമയ ചിത്രങ്ങൾ എല്ലായ്പ്പോഴും അതിശയിപ്പിക്കുന്ന മനോഹരമായ കാഴ്ചയാണ്. എന്നാൽ ബഹിരാകാശത്ത് നിന്ന് പകർത്തിയ സൂര്യാസ്തമയം എങ്ങനെയായിരിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
യൂറോപ്യൻ ബഹിരാകാശ ഏജൻസിയിലെ (ഇഎസ്എ) ബഹിരാകാശയാത്രികനായ അലക്സാണ്ടർ ഗെർസ്റ്റ് സൂര്യാസ്തമയത്തിന്റെ അപൂർവ ദൃശ്യം പങ്കുവച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പകർത്തിയതാണ് മനോഹരമായ ഈ ചിത്രങ്ങൾ.
ചിത്രങ്ങളെ കുറിച്ചുള്ള സമീപകാല എക്സ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ആളുകളെ വീണ്ടും ആകർഷിച്ചു. സംഭവത്തിന്റെ ഈ വീഡിയോ ആരെയും അത്ഭുതപ്പെടുത്തും.
“ബഹിരാകാശത്ത് നിന്ന് സൂര്യാസ്തമയം ഇങ്ങനെയാണ് കാണപ്പെടുന്നത്,” എന്ന അടിക്കുറിപ്പോടെയാണ് എക്സിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
2018ൽ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ (ഐഎസ്എസ്) കമാൻഡറായിരിക്കെയാണ് ബഹിരാകാശയാത്രികൻ ഗെർസ്റ്റ് ചിത്രങ്ങൾ പകർത്തിയത്.
ജൂൺ 27 ന് പങ്കിട്ട പോസ്റ്റ് 60,000-ലധികം വ്യൂസ് ലഭിച്ചു. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന സംഭവമാണിതെന്നാണ് ചിലർ ഈ ചിത്രങ്ങളെ കുറിച്ച് പറഞ്ഞത്.
What sunset looks like from space 🌅
— Earth (@earthcurated) June 27, 2024
🎥 ESA/NASA
pic.twitter.com/gEC5Bhsn5h