ഒരു മാസം… 31 ദിനങ്ങൾ… ആകെ ലഭിച്ചത് ആറു മിനിറ്റ് സൂര്യപ്രകാശം മാത്രം! കേൾക്കുന്പോൾ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്. റഷ്യയിലെ മോസ്കോയിൽ 2017 ഡിസംബറിൽ സൂര്യപ്രകാശം ലഭിച്ചത് വെറും ആറു മിനിറ്റ് നേരത്തേക്കു മാത്രം. മോസ്കോയിൽനിന്ന് 3,300 മൈൽ മാറിയുള്ള യകൂഷിയയിലെ താപനില മൈനസ് 67 ഡിഗ്രി സെൽഷസ് വരെ താഴ്ന്നുവെന്ന വാർത്തകൾക്കു പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഇതുവരെ കാണാത്ത രീതിയിൽ അന്തരീക്ഷം മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. ഡിസംബറിൽ ആറു മിനിറ്റ് മാത്രമേ സൂര്യപ്രകാശം ലഭിച്ചുള്ളൂവെന്ന് കാലാവസ്ഥാനിരീക്ഷണ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുമുന്പ് 2000 ഡിസംബറിലാണ് ഏറ്റവും കുറവ് സൂര്യപ്രകാശം ലഭിച്ചത്, മൂന്നു മണിക്കൂർ.