സു​നൈ​ന മ​ല​യാ​ള​ത്തി​ലേ​ക്ക്


ഡോ​മി​ൻ ഡി. ​സി​ൽ​വ സം​വി​ധാ​നം ചെ​യ്യു​ന്ന റെ​ജി​ന എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തെ​ന്നി​ന്ത്യ​ൻ ന​ടി സു​നൈ​ന മ​ല​യാ​ള​ത്തി​ലേ​ക്ക്.

കു​മാ​ർ വെ​ഴ്സ​സ് കു​മാ​രി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ സു​നൈ​ന കാ​ത​ലി​ൽ വി​ഴു​ന്തേ​ൻ എ​ന്ന സി​നി​മ​യി​ൽ ന​കു​ലി​ന്‍റെ നാ​യി​ക​യാ​യാ​ണ് ത​മി​ഴി​ൽ എ​ത്തു​ന്ന​ത്.

വി​ശാ​ൽ ചി​ത്രം സ​മ​ർ ആ​ണ് സു​നൈ​ന​യു​ടെ ശ്ര​ദ്ധേ​യ സി​നി​മ. റി​ലീ​സി​നു ഒ​രു​ങ്ങു​ന്ന വി​ശാ​ൽ ചി​ത്രം ലാ​ത്തി​യി​ലും സു​നൈ​ന​യാ​ണ് നാ​യി​ക.

പൈ​പ്പി​ൻ ചു​വ​ട്ടി​ലെ പ്ര​ണ​യം, സ്‌​റ്റാ​ർ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം ഡോ​മി​ൻ ഡി. ​സി​ൽ​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് റെ​ജി​ന.

യെ​ല്ലോ ബി​യ​ർ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വ്യ​വ​സാ​യി സ​തീ​ഷ് നാ​യ​ർ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യും നി​ർ​മാ​താ​വും അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്നു.

ന​ടി ര​മ്യ ന​മ്പീ​ശ​ൻ പാ​ടി​യ ഗാ​നം ക​ഴി​ഞ്ഞ ദി​വ​സം റി​ക്കാ​ർ​ഡ് ചെ​യ്തു. വ​ന്ദ​ന ശ്രീ​നി​വാ​സ​ൻ, ക​ല്‌​പ​ന, ചി​ൻ​മ​യി എ​ന്നി​വ​ർ ഇ​ത​ര ഭാ​ഷ​ക​ൾ​ക്കു​വേ​ണ്ടി ഗാ​നം ആ​ല​പി​ച്ചു. ക്രൈം ​ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പ്പെ​ട്ട റെ​ജി​ന​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഒ​രു നി​യോ​ഗം ക​ണ​ക്കെ​യാ​ണ് സ​തീ​ഷ് നാ​യ​ർ റെ​ജി​ന​യു​ടെ നി​ർ​മാ​താ​വും സം​ഗീ​ത സ​വി​ധാ​യ​ക​നു​മാ​വു​ന്ന​ത്. അ​തി​നെ കു​റി​ച്ച് സ​തീ​ഷ് നാ​യ​ർ പ​റ​യു​ന്ന​തി​ങ്ങ​നെ…

ഞാ​നൊ​രു വ്യ​വ​സാ​യി​യാ​ണ് . സി​നി​മ എ​ന്‍റെ പു​തി​യ സം​രം​ഭ​വും. ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് എ​സ് എ​ൻ മൂ​സി​ക്ക​ൽ എ​ന്ന പേ​രി​ൽ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങി.

ഞാ​ൻ ത​ന്നെ സം​ഗീ​തം ന​ൽ​കി​യ ഗാ​ന ആ​ൽ​ബ​ങ്ങ​ൾ അ​തി​ൽ അ​പ് ലോ​ഡ് ചെ​യ്തു. വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ആ ​ആ​ൽ​ബ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​ത്. ആ ​സ​മ​യ​ത്താ​ണ് എ​ന്‍റെ സു​ഹൃ​ത്ത് പൈ​പ്പി​ൻ ചു​വ​ട്ടി​ലെ പ്ര​ണ​യം, സ്റ്റാ​ർ എ​ന്നീ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​ൻ ഡോ​മി​ൻ.

ഡി.​സി​ൽ​വ റെ​ജി​ന​യു​ടെ ക​ഥ എ​ന്നോ​ട് പ​റ​ഞ്ഞ​ത്. ആ ​ക​ഥ എ​നി​ക്ക് ന​ന്നേ ഇ​ഷ്ട​പ്പെ​ട്ടു. എ​ന്തു കൊ​ണ്ട് എ​നി​ക്കു ത​ന്നെ ഈ ​സി​നി​മ നി​ർ​മിച്ചു കൂ​ടാ?

മാ​ത്ര​മ​ല്ലാ സം​ഗീ​ത​ത്തി​ലു​ള്ള എ​ന്‍റെ ക​ഴി​വ് വെ​ളി​പ്പെ​ടു​ത്താ​നു​ള്ള ഒ​രു അ​വ​സ​ര​വും കി​ട്ടു​മ​ല്ലോ എ​ന്ന് തോ​ന്നി . അ​ങ്ങ​നെ ന​ല്ലൊ​രു സ​ന്ദ​ർ​ഭം ഒ​ത്തു വ​ന്ന​പ്പോ​ൾ നി​ർ​മാ​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​വാ​ൻ തീ​രു​മാ​നി​ച്ചു.
-സി.​കെ. അ​ജ​യ് കു​മാ​ർ

Related posts

Leave a Comment