നടുറോഡില്‍ തുണിപറിച്ചെറിഞ്ഞ് മദാമ്മയുടെ സണ്‍ബാത്ത് ! ഭര്‍ത്താവ് പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല; ഒടുവില്‍ പോലീസെത്തിയപ്പോള്‍ സംഭവിച്ചത്…

നടുറോഡില്‍ പായ വിരിച്ച് കിടക്കുന്ന ജഗതി ശ്രീകുമാറിനെ ഓര്‍മയില്ലേ. അതിനു സമാനമായ ഒരു രംഗമാണ് പട്ടാപ്പകല്‍ ലണ്ടന്‍ നഗരത്തില്‍ അരങ്ങേറിയത്. നടുറോഡില്‍ യുവതിയുടെ തുണിപറിച്ചെറിഞ്ഞുള്ള സണ്‍ബാത്തിനാണ് നഗരവാസികള്‍ സാക്ഷ്യം വഹിച്ചത്. മാഞ്ചസ്റ്ററിലെ റോയ്ഡെല്‍ മിന്റോയിലെ തിരക്കേറിയ റോഡില്‍ ലിലി വില്ലേഴ്‌സ് എന്ന യുവതിയാണ് ഇത്തരത്തിലൊരപൂര്‍വ്വ സണ്‍ബാത്ത് നടത്തിയത്.

ഭര്‍ത്താവിനൊപ്പം സണ്‍ബാത്തിനായി ബ്ലാക്ക്പൂളിലേക്ക് പോവുകയായിരുന്നു ലിലി. ഈ സമയം ടാങ്കര്‍ അപകടത്തില്‍ പെട്ടതോടെ ഗതാഗതം നിലച്ചു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുരുക്ക് മാറുന്ന ലക്ഷണമില്ല. അന്തരീക്ഷത്തിനാണെങ്കില്‍ നല്ല ചൂടും. കാറിനുള്ളിലും ചൂട് കൂടിയതോടെ യുവതിയ്ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. എന്തായാലും സണ്‍ബാത്തിന് പോവുകയാണ് അതിന് എന്തിന് ബ്ലാക്പൂള്‍ വരെ പോകണം അത് ഇവിടെത്തന്നെയായാലോ എന്ന ചിന്ത അപ്പോഴാണ് യുവതിയുടെ മനസില്‍ ഉടലെടുത്തത്. പിന്നെ ഒട്ടും അമാന്തിച്ചില്ല, ഭര്‍ത്താവിന് ചെറിയ സൂചന നല്‍കി യുവതി കാറില്‍ നിന്നും പുതപ്പുമായി ചാടിയിറങ്ങി.

അടിവസ്ത്രമൊഴികെ എല്ലാം പറിച്ചെറിഞ്ഞ് പുതപ്പ് വിരിച്ച് നടുറോഡില്‍ മലര്‍ന്ന് ഒരൊറ്റക്കിടപ്പ്. സംഗതി കൈവിട്ടു പോകുമെന്ന് മനസിലാക്കിയ ഭര്‍ത്താവ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സണ്‍ബാത്തിന്റെ സുഖത്തില്‍ യുവതി വഴങ്ങിയില്ല.അപൂര്‍വ സണ്‍ബാത്ത് കണ്ടതോടെ യാത്രക്കാരും നാട്ടുകാരും ചുറ്റും കൂടി. വിവരമറിഞ്ഞ് പൊലീസും എത്തി. സംഭവത്തില്‍ പോലീസ് ഇടപെട്ടതോടെ സണ്‍ബാത്ത് മതിയാക്കി ലിലി കാറില്‍ കയറി. പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറി, നഗ്‌നതാപ്രദര്‍ശനത്തിനു മുതിര്‍ന്നു തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചമത്തുമെന്ന് പോലീസ് പറഞ്ഞു.

 

Related posts