ചൂടൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സൂര്യന്‍റെ ചൂടേറ്റ് കോൺഗ്രസ് പ്രവർത്തകന് പൊള്ളൽ; ചൂ​ട് കൂടുമെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്

പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സൂ​ര്യ​താ​പ​മേ​റ്റു. ശ്രീ​കൃ​ഷ്ണ​പു​ര​ത്താ​ണ് സം​ഭ​വം. വ​ല​മ്പി​ലി​മം​ഗ​ലം ഇ​ള​വു​ങ്ക​ൽ വീ​ട്ടി​ൽ തോ​മ​സ് അ​ബ്ര​ഹാ​മി​നാ​ണ് (55) സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്.

വ​ല​മ്പി​ലി​മം​ഗ​ലം മു​പ്പ​താം​ന​മ്പ​ർ ബൂ​ത്തി​ൽ വീ​ടു​ക​യ​റി​യു​ള്ള പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു തോ​മ​സ്. ഇ​തി​നി​ട​യി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ന്‍റെ മു​തു​കി​ലും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ​ത്.

ഉ​ട​ൻ ത​ന്നെ ശ്രീ​കൃ​ഷ്ണ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണി​പ്പോ​ൾ തോ​മ​സ് എ​ബ്ര​ഹാം. മാ​ർ​ച്ച് 26-ന് ​മം​ഗ​ലാം​കു​ന്ന് കാ​ർ​ളി​ത്തൊ​ടി സ്വ​ദേ​ശി കൃ​ഷ്ണ​കാ​ന്തി​നും (27) സൂ​ര്യാ​ഘാ​ത​മേ​റ്റി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പാ​ല​ക്കാ​ട് താ​പ​നി​ല 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​പോ​യി​രു​ന്നു.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ ചൂ​ട് കൂടുമെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ശ​രാ​ശ​രി താ​പ​നി​ല​യേ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സ് ഉ​യ​ർ​ന്ന താ​പ​നി​ല ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടാ​നാ​ണു സാ​ധ്യ​ത.

ക​ടു​ത്ത ചൂ​ടി​നൊ​പ്പം അ​സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Related posts

Leave a Comment