ത​ല​യ്ക്ക് മു​ക​ളി​ൽ സൂ​ര്യ​ൻ ക​ത്തി​ജ്വ​ലി​ക്കു​ന്നു; കോ​ട്ട​യ​ത്ത്  ജോ​ലി​ക്കി​ടെ ര​ണ്ടു പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു

കൊ​​ല്ല​​പ്പ​​ള്ളി: ജില്ലയിൽ താപനില വർധിക്കുന്നു. രണ്ട് പേർക്ക് സൂര്യാതപമേറ്റു. ക​​ട​​നാ​​ട് ക​​ല്ല​​റ​​യ്ക്ക​​ല്‍ ബാ​​ബു(52)​​വി​​നാ​​ണ് കാ​​ര്‍​പ്പ​​ന്‍റ​​ര്‍ ജോലിക്കിടെ പൊ​​ള്ള​​ലേ​​റ്റത്. ബാ​​ബു ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ തേ​​ടി. തൊ​​ഴി​​ല്‍​ദി​​ന​​ത്തി​​ല്‍ ജോ​​ലി​​ക്കി​​ട​​യാ​​യി​​രു​​ന്നു സം​​ഭ​​വം. വെ​​ള്ള​​പ്പു​​ര​​യി​​ല്‍ പ​​ണി​​സ്ഥ​​ല​​ത്ത് പ​​ടു​​ത​​യ്ക്ക​​ടി​​യി​​ലി​​രു​​ന്നു ജോ​​ലി ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ബാ​​ബു.

ശ​​രീ​​ര​​ത്തി​​ന്‍റെ മു​​ന്‍​ഭാ​​ഗ​​ത്ത് ക​​ഴു​​ത്തി​​നു താ​​ഴെ പൊ​​ള്ള​​ലേ​​റ്റ ബാ​​ബു ഇ​​ന്ന​​ലെ ക​​ട​​നാ​​ട് പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ലാ​​ണ് ചി​​കി​​ത്സ തേ​​ടി​​യ​​ത്. ഉ​​ച്ച​​യോ​​ടെ പൊ​​ള്ള​​ലേ​​റ്റ ബാ​​ബു വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ​​യാ​​ണ് ചി​​കി​​ത്സ തേ​​ടി​​യ​​ത്.

ശ​​രീ​​രം കു​​മ​​ളി​​ച്ച് പൊ​​ട്ടി​​യൊ​​ഴു​​കു​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു.കൂ​​രോ​​പ്പ​​ട: പെ​​യി​​ന്‍റിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക്ക് സൂ​​ര്യാ​​ത​​പ​​മേ​​റ്റു. ക​​ള്ളി​​യാ​​ട്ടു​​കു​​ന്നേ​​ൽ അ​​നി​​ക്കാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം പെ​​യി​​ന്‍റിം​​ഗി​​നി​​ട​​യി​​ൽ സൂ​​ര്യാ​​ത​​പ​​മേ​​റ്റ​​ത്.

വ​​യ​​റി​​ന്‍റെ ഭാ​​ഗ​​ത്ത് പൊ​​ള്ള​​ലേ​​റ്റ അ​​നി ഉ​​ട​​നെ കൂ​​രോ​​പ്പ​​ട​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി. ഒ​​രാ​​ഴ്ച​​ത്തെ വി​​ശ്ര​​മം വേ​​ണ​​മെ​​ന്ന് ഡോ​​ക്ട​​ർ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

Related posts

Leave a Comment