കുളത്തുപ്പുഴ: കുളത്തുപ്പുഴയില്‍ രണ്ടുപേര്‍ക്ക് വീണ്ടും സൂര്യാഘാതമേറ്റു. കുളത്തുപ്പുഴ വലിയേലയിൽ ഫസലുദീന്, കുളത്തുപ്പുഴ സ്വദേശി സരോജനി എന്നിവര്‍ക്കാണ് സൂര്യാഘാതം ഏറ്റത്. സരോജനിക്ക് വയര്‍ ഭാഗത്തും മുതുകിലും, ഫസലുദീനു കണ്ണിനു താഴെയുമാണ് പൊള്ളല്‍. ഇവര്‍ കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടി.
പൊള്ളല്‍ ഗുരുതരമല്ലെന്ന് കുളത്തുപ്പുഴ മെഡിക്കല്‍ ഓഫീസര്‍ സജീന ബീഗം അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്നും മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്കി. പുനലൂർ: പുനലൂരിലും വീണ്ടും ഒരാൾക്കുകൂടി സൂര്യാഘാതമേറ്റു. തൊളിക്കോട് രതീഷ് ഭവനിൽ രാജേന്ദ്രൻ പിളള (64) യ്ക്കാണ് സൂര്യാഘാതമേറ്റത്. ചുമലിന്റെ ഭാഗത്താണ് പൊള്ളലേറ്റിട്ടുള്ളത്. ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.