വിവാഹത്തിന് മുമ്പ് കുറച്ചുകാലം ഖുശ്ബുവിന് ചില അസുഖങ്ങൾ ഉണ്ടായിരുന്നു. അവൾക്ക് ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്.
ഇതറിഞ്ഞപ്പോൾ എന്നോട് മറ്റൊരാളെ വിവാഹം കഴിക്കാനാണ് അവൾ ആവശ്യപ്പെട്ടത്. പക്ഷേ അവളെയായിരിക്കും വിവാഹം കഴിക്കുക എന്നെനിക്ക് ഉറപ്പായിരുന്നു.
മക്കൾ ഇല്ലാത്ത ജീവിതത്തിനായി ഞാൻ തയാറായിരുന്നു. പക്ഷേ ദൈവം വിധിച്ചത് മറ്റൊന്നായിരുന്നു. ഇപ്പോൾ തങ്ങൾക്ക് രണ്ട് മാലാഖകൾ ഉണ്ടെന്ന് സുന്ദർ. സി. പറഞ്ഞു.