കാസർഗോഡ്: മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ കൈക്കൂലി നൽകിയ കേസിൽ ക്രൈംബ്രാഞ്ചിന് മൊഴി നല്കി കെ. സുന്ദര. ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്റെ വീട്ടിൽ വച്ചാണ് മൊഴിയെടുപ്പ് നടന്നത്.
പത്രിക പിന്‍വലിപ്പിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താനായി പണം നല്‍കുന്നതിന് മുമ്പ് തന്നെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വെച്ചെന്നുമാണ് കെ. സുന്ദര മൊഴി നല്‍കിയത്.