തിരുവനന്തപുരം: ഞായറാഴ്ചകളിലെ സന്പൂർണ ലോക്ക് ഡൗണ്‍ തുടരും. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ഒരു ദിവസമെങ്കിലും സന്പൂർണ ലോക്ക് ഡൗണ്‍ തുടരുന്നതാണു നല്ലതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രോഗവ്യാപന കേന്ദ്രങ്ങളായി മാറിയ തലശേരി മത്സ്യമാർക്കറ്റ് പോലുള്ള പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ പ്രത്യേക നിർദേശം നൽകി. അതിഥി തൊഴിലാളികളെ ജോലി സ്ഥലത്തേക്കു കൊണ്ടു പോകുന്നതുൾപ്പെടെ പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം. ഇത് ഉറപ്പാക്കേണ്ടത് കരാറുകാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.