ഹൂസ്റ്റണ്‍: തോമസ് ആല്‍വാ എഡിസണ് കണ്ടു പിടിത്തങ്ങളുടെ രാജാവാണെങ്കില്‍ സുന്ദര്‍ പിച്ചായി ഗൂഗിളിന്റെ എഡിസനാണ്. ഗൂഗിള്‍ സിഇഒയായ സുന്ദര്‍ പിച്ചായി കഴിഞ്ഞ വര്‍ഷം പുതിയ കണ്ടു പിടിത്തങ്ങള്‍ നടത്തിയതിലൂടെ നേടിയെടുത്തത് 200 ദശലക്ഷം ഡോളറാണ്(1400 കോടി രൂപ). തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടിരട്ടിയാണിത്. എന്നാല്‍ ശമ്പളം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അല്പം കുറയുകയാണു ചെയ്തത്. 2015ല്‍ 652500 ഡോളര്‍ നേടിയ സുന്ദര്‍ പിച്ചായിയുടെ ശമ്പളം 2016ല്‍ 650000 ഡോളര്‍ മാത്രമാണ്.
2015 ആഗസ്റ്റില്‍ കമ്പനി പുനഃസംഘടിപ്പിച്ചപ്പോഴാണ് പിച്ചായിയെ സിഇഒ ആക്കിയത്. 2015 ല്‍ സ്റ്റോക്ക് അവാര്‍ഡില്‍ 99.8 ദശലക്ഷം ഡോളര്‍ സ്വീകരിച്ച ഇദ്ദേഹത്തിന് 2016 ല്‍ അത് 198.7 ദശലക്ഷമായി ഉയര്‍ത്താനായി. വിജയകരമായ ഒട്ടനേകം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് പിച്ചായിയെ സിഇഒ ആക്കി ഉയര്‍ത്തിയപ്പോള്‍ വന്‍ തുക പ്രതിഫലമായി നല്‍കിയത്.
പിച്ചായിക്ക് കീഴില്‍ പരസ്യങ്ങള്‍ക്കും യൂട്യൂബ് ബിസിനസ്സുകള്‍ക്കും പുറമേ മെഷീന് ലേണിങ്, ഹാര്‍ഡ് വെയര്‍, ക്ളൗഡ് കംപ്യൂട്ടിങ് തുടങ്ങിയ ഗൂഗിളിന്റെ ഉല്‍പ്പന്ന വില്‍പ്പനയില്‍ വന്‍ കുതിച്ചുകയറ്റമാണുണ്ടായത്. പുതിയ സ്മാര്‍ട്ട്ഫോണ്‍, വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ്, റൗട്ടര്‍, വോയ്സ് കണ്ട്രോള്ഡ് സ്മാര്‍ട്ട് സ്പീക്കര്‍ തുടങ്ങി ഒട്ടേറെ ഉല്‍പ്പന്നങ്ങളാണ് 2016ല്‍ ഗൂഗിള്‍ അവതരിപ്പിച്ചത്.ഹാര്‍ഡ് വെയര്‍, ക്ളൗഡ് സര്‍വീസസ് എന്നീ വിഭാഗങ്ങളിലൂടെ 3.1 ബില്യണ്‍ ഡോളര്‍ ആദ്യ പാദത്തില്‍ തന്നെ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ നേടിയതിന്റെ 50 ശതമാനം വരുമിത്. ആല്‍ഫാബെറ്റ്സ് സ്റ്റോക്കും ഈ വര്‍ഷം 600 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നേടിയിരുന്നു.