ഹൂസ്റ്റൺ: ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ കഴിഞ്ഞ വർഷം വാങ്ങിയ ശന്പളം 20 കോടി ഡോളർ (ഏകദേശം 1,300 കോടി രൂപ). ശന്പളവും ആനുകൂല്യങ്ങളും എല്ലാം ഉൾപ്പെടെയാണിത്. 2015ൽ വാങ്ങിയതിലും ഇരട്ടി തുകയാണിത്.
കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ മാസശന്പളം 6.5 ലക്ഷം ഡോളറാണ്. എന്നാൽ, 2015ൽ 6,52,500 ഡോളറായിരുന്നു കൈപ്പറ്റിയിരുന്നത്.
അതേസമയം, കഴിഞ്ഞ വർഷം പുറത്തിറക്കിയ ഗൂഗിൾ ഉത്പന്നങ്ങൾക്ക് വലിയ വിജയം കൈവരിക്കാനായതാണ് പിച്ചെയുടെ ഇൻസെന്റീവ് ഉയർത്തിയത്. പിച്ചെയുടെ നേതൃത്വത്തിൽ ഗൂഗിളിന്റെ പരസ്യവിഭാഗവും യുട്യൂബും വലിയ മുന്നേറ്റം കാഴ്ചവച്ചിട്ടുണ്ട്. കൂടാതെപുതിയ സ്മാർട്ട്ഫോണുകളും വിആർ ഹെഡ്സെറ്റ്, റൂട്ടർ, വോയിസ് കൺട്രോൾഡ് സ്മാർട്ട് സ്പീക്കർ തുടങ്ങിയവയും പോയ വർഷം ഗൂഗിളിൾ പുറത്തിറക്കിയിരുന്നു.