സൂര്യകാന്തിപാടങ്ങള്‍ പൂത്തുകഴിഞ്ഞാല്‍ പിന്നെ അവിടേക്ക് സന്ദര്‍ശകരുടെ ഒഴുക്കായിരിക്കും. എത്ര ദൂരെയാണെങ്കിലും മനോഹരമായ കാഴ്ച ആ കാണാന്‍ ആളുകള്‍ ഓടിപോകാറുമുണ്ട് .
സോഷ്യല്‍ മീഡിയയില്‍ സൂര്യകാന്തി പൂക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആളുകള്‍ പങ്ക് വെക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ ഷൂട്ടിനായി വന്നവരെക്കൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു തോട്ടം ഉടമ.
ഹെയ്‌ലിംഗ് ഐലന്‍ഡിലെ സാം വില്‍സണിന്‍റെ സ്‌റ്റോക്ക് ഫ്രൂട്ട് ഫാമിലാണ് സംഭവം. സൂര്യകാന്തി പൂക്കള്‍ കാണാനിവിടെ എത്തുന്നവരിൽ ചിലർ നഗ്നരായാണ് ഫോട്ടോ ഷൂട്ട് നടത്തുന്നത്.
ജൂലൈ 28ന് പൂക്കള്‍ പറിക്കുന്നതിനായി തോട്ടം തുറന്നതിന് ശേഷം നാല് നഗ്ന ഫോട്ടോഷൂട്ടാണ് ഇവിടെ നടന്നതായി റിപ്പോര്‍ട്ട് ചെയ്തത്.
പലരും ഇവിടെ ഫോട്ടോ ഷൂട്ടിനായി എത്തുന്നുണ്ടെങ്കിലും അവരൊക്കെ മാന്യമായാണ് ഷൂട്ട് ചെയ്യുന്നതും. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്നും തോട്ടം ഉടമ പറഞ്ഞു.
എന്നാല്‍ മറ്റ് ചിലര്‍ ഇന്‍സ്റ്റഗ്രാമിലേക്കുള്ള ചിത്രങ്ങള്‍ക്കായി ഫോട്ടോഷൂട്ടിനായെത്തുന്നുണ്ട്. അവരോട് മാന്യമായി വസ്ത്രം ധരിക്കാനും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാം വില്‍സണ്‍ കൂട്ടിച്ചേർത്തു.