കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാനപ്രതി പൾസർ സുനി ജയിലിൽ ഫോണ് ഒളിപ്പിച്ചത് പാചകപ്പുരയിൽ. ഫോണ് ഒളിപ്പിക്കാൻ സഹായിച്ചത് സഹതടവുകാരൻ സനലാണ്. ഓരോ തവണയും ഫോണ് ഉപയോഗിച്ചശേഷം സ്വിച്ച് ഓഫ് ചെയ്തു. സിസിടിവി കാമറയിൽ പെടാതിരിക്കാൻ തറയിൽകിടന്നാണ് ഫോണ് വിളിച്ചതെന്നുമാണ് വിവരം.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ പൾസർ സുനിതന്നെയാണ് ഫോണ് വിളിച്ചതെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.