വെളിപ്പെടുത്തലുകള്‍ വിനയായി! ഇപ്പോള്‍ അനുഭവിക്കുന്നതു ക്വട്ടേഷന്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന്റെ പേരില്‍; തന്റെ മരണമൊഴി എടുക്കാന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടണമെന്ന് പള്‍സര്‍ സുനി

pulsarsuni

കൊ​ച്ചി: ത​ന്‍റെ മ​ര​ണ​മൊ​ഴി എ​ടു​ക്കാ​ൻ മ​ജി​സ്ട്രേ​റ്റി​നോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നു ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന്. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ഇന്നുരാവിലെ തൃ​ക്കാ​ക്ക​ര പ്രാ​ഥ​മി​ക ആരോഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്ക​വേ​യാ​ണു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു സു​നി ഇ​ത്ത​ര​ത്തി​ൽ മ​റു​പ​ടി ന​ൽ​കി​യ​തെ​ന്നു വി​വി​ധ ചാ​ന​ലു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കേ​സി​ൽ താ​ൻ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ വി​ന​യാ​യി. താ​നി​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന​തു ക്വ​ട്ടേ​ഷ​ൻ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​തിന്‍റെ‍പേ​രി​ലാ​ണെ​ന്നും സു​നി പ​റ​ഞ്ഞെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഇ​പ്പോ​ഴും പോ​ലീ​സ് ന​ട​ത്തു​ന്ന​തു ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ​മാ​ണെ​ന്നും സു​നി വെ​ളി​പ്പെ​ടു​ത്തി​യ​താ​യാ​ണു വി​വ​രം. ഇ​ന്നു രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണു തൃ​ക്കാ​ക്ക​ര പോ​ലീ​സ് സു​നി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​ച്ച​ത്. പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സു​നി​യെ ഇ​ൻ​ഫോ​പാ​ർ​ക്ക് സി​ഐ​യ്ക്കു കൈ​മാ​റി. ഇ​വി​ടെ​വ​ച്ചാ​കും ജ​യി​ലി​ലെ ഫോ​ണ്‍ വി​ളി സം​ബ​ന്ധി​ച്ച കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​വും ചോ​ദ്യം ചെ​യ്യ​ലും ന​ട​ക്കു​ക. ഇ​ന്ന​ലെ​യാ​ണു ജ​യി​ലി​ലെ ഫോ​ണ്‍ വി​ളി സം​ബ​ന്ധി​ച്ച കേ​സി​ൽ പ​ൾ​സ​ൾ സു​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts