
ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിനായി എത്തിച്ചപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായിട്ടായിരുന്നു പ്രതികരണം.
നടിയോടു തനിക്കു വ്യക്തിവൈരാഗ്യമില്ല. ആവശ്യമില്ലാത്തവരെ കേസിലേക്കു വലിച്ചിഴച്ചു ബുദ്ധിമുട്ടിക്കരുതെന്നും സുനി പറഞ്ഞു. വ്യക്തിവൈരാഗ്യമില്ലെങ്കിൽ മറ്റാർക്കെങ്കിലും വേണ്ടിയായിരുന്നോ എന്ന് വാർത്താലേഖകർ ചോദിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ല.