അന്വേഷണത്തോട് സഹകരിക്കുന്നില്ല! നുണപരിശോധനയ്ക്ക് തയാറല്ല; നടിയെ ആക്രമിക്കാന്‍ തീരുമാനമെടുത്തത് ഒറ്റയ്‌ക്കെന്ന് പള്‍സര്‍ സുനി

Suniആ​​​ലു​​​വ: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ നു​​​ണപ​​​രി​​​ശോ​​​ധ​​​ന​​​യ് ക്കു ത​​​യാ​​​റ​​​ല്ലെ​​​ന്നു മു​​ഖ്യ​​പ്ര​​​തി​ പ​​​ൾ​​​സ​​​ർ സു​​​നി കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ആ​​​ലു​​​വ ഒ​​​ന്നാം ക്ലാ​​​സ് ജു​​​ഡീ​​​ഷ്യ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഇ​​ന്ന​​ലെ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണു സു​​നി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. നു​​​ണപ​​​രി​​​ശോ​​​ധ​​​ന​​​യ് ക്കു മാ​​​ന​​​സി​​​ക​​​മാ​​​യും ശാ​​​രീ​​​രി​​​ക​​​മാ​​​യും ത​​​യാ​​​റ​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ൽ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു​​മാ​​ണു സു​​​നി കോ​​ട​​തി​​യി​​ൽ പ​​റ​​ഞ്ഞ​​ത്.

അ​​തേ​​സ​​മ​​യം, പോ​​ലീ​​സി​​ന്‍റെ ആ​​വ​​ശ്യ​​പ്ര​​കാ​​രം പ​​​ൾ​​​സ​​​ർ സു​​​നി, വി​​​ജീ​​​ഷ് എ​​ന്നി​​വ​​രു​​ടെ ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ഈ ​​​മാ​​​സം പ​​​ത്തു​​​വ​​​രെ കോ​​ട​​തി നീ​​​ട്ടി.

താ​​​ൻ ഒ​​​റ്റ​​​യ്ക്കാ​​​ണു ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തെ​​​ന്നാ​​​ണു ചോ​​ദ്യം​​ചെ​​യ്യ​​ലി​​ൽ പ​​​ൾ​​​സ​​​ർ സു​​​നി​​യു​​ടെ മൊ​​ഴി. എ​​​ന്നാ​​​ൽ, ഇ​​​യാ​​​ളു​​​ടെ കൂ​​​ട്ടു​​​പ്ര​​​തി​​​ക​​​ളെ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ൾ വ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്ന സൂ​​​ച​​​ന​​യാ​​ണു പോ​​ലീ​​സി​​നു ല​​​ഭി​​​ച്ച​​തെ​​ന്ന​​റി​​യു​​ന്നു. ന​​​ടി​​​യു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ മൊ​​​ബൈ​​​ൽ ഫോ​​​ണിനെക്കുറിച്ചുള്ള വി​​​വ​​​ര​​​ങ്ങ​​​ൾ സു​​​നി പ​​​ല​​​പ്പോ​​​ഴാ​​​യി മാ​​​റ്റി​​പ്പ​​റ​​​ഞ്ഞി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് നു​​​ണപ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താനു​​​ള്ള സാ​​​ധ്യ​​​ത പോ​​​ലീ​​​സ് ആ​​​രാ​​​ഞ്ഞ​​​ത്. സു​​​നി വി​​​സ​​​മ്മ​​​തി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അതുമ​​​ങ്ങി. സു​​​നി അ​​​ന്വേ​​​ഷ​​​ണ​​​ത്തോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും പ​​​ര​​​സ്പ​​​ര​​​വി​​​രു​​​ദ്ധ​​​മാ​​​യ മൊ​​​ഴി​​​ക​​​ളാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും പോ​​​ലീ​​​സ് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

Related posts