വക്കീലും കുടുങ്ങുമോ? മൊബൈലും സിം കാര്‍ഡും അഭിഭാഷകന്റെ ഓഫിസില്‍; പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി

suni

കൊച്ചി: യുവ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുവാദം നൽകി. രണ്ടാമത് വക്കാലത്തെടുത്ത പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ പോലീസ് മുന്പാകെ ഹാജരാകണമെന്നാണ് പ്രതീഷ് ചാക്കോയ്ക്ക് കോടതിയിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദേശം.

സുനിയുടെ മൊബൈലും സിം കാർഡും ലഭിച്ചത് അഭിഭാഷകന്‍റെ ഓഫിസിൽ നിന്നാണ്. നടിയെ ആക്രമിക്കുന്പോൾ സുനി ധരിച്ചിരുന്ന വസ്ത്രങ്ങളും ഇവിടെ നിന്ന് ലഭിച്ചതായി പോലീസ് അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്.

Related posts