
ബൈക്കിലും കാറിലുമായി മറ്റു പ്രതികളും ബസിനെ അനുഗമിച്ചിരുന്നു. ജൂവലറിയിലെ ഒരു ജീവനക്കാരനാണ് മാർവാഡിയുടെ യാത്രാവിവരങ്ങൾ പൾസർ സുനിയടക്കമുള്ള മറ്റു പ്രതികൾക്ക് കൈമാറിയത്. പണത്തിൽ ഏറിയ പങ്കും പൾസർ സുനി കൈവശപ്പെടുത്തിയെന്നാണ് മറ്റുപ്രതികൾ പോലീസിനോട് പറഞ്ഞത്.
സംഭവം നടന്ന് ദിവസങ്ങൾക്കകം കേസിലെ ഏഴു പ്രതികളെ പാലാ, ഏറ്റുമാനൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നും പോലീസ് പിടികൂടി. എന്നാൽ, പൾസർ സുനി കോലഞ്ചേരി കോടതിയിൽ കീഴടങ്ങുകയാണുണ്ടായത്. ഈ കേസിന്റെ വിചാരണ പാലാ കോടതിയിൽ നടന്നുവരികയാണ്.