കൊല്ലം : പൾസർ സുനിയെ ദിലീപിന് പരിചയപ്പെടുത്തിക്കൊടുത്തത്മുകേഷാണെന്ന ആരോപണം നിലനിൽക്കെ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഡിസിസിപ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. അഞ്ചുവർഷം മുകേഷിന്റെ ഡ്രൈവറായിരുന്നു പൾസർസുനി. ഇയാളെ ഉപയോഗിച്ച് തന്റെ മുൻഭാര്യയേയും മക്കളേയും വിരട്ടാൻ മുകേഷ് ക്വട്ടേഷൻ നൽകിയതായുള്ള ആരോപണവും അന്വേഷിക്കണം. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
സരിത അന്നേ പറഞ്ഞിരുന്നു..! പൾസർ സുനിയും മുകേഷുമായുള്ള ബന്ധം അന്വേഷിക്ക ണം; മുൻഭാര്യയേയും മക്കളേയും വിരട്ടാൻ മുകേഷ് ക്വട്ടേഷൻ നൽകിയതായുള്ള ആരോപണവും അന്വേഷിക്കണമെന്ന് ബിന്ദുകൃഷ്ണ
