കോൽക്കത്ത: എഐഎഫ്എഫ് പ്രസിഡന്റ് സ്ഥാനത്തുനിന്നു പ്രഫുൽ പട്ടേലിനെ സുപ്രീം കോടതി പുറത്താക്കിയതിനു പിന്നാലെ ഇന്ത്യൻ ടീമിനു ഫിഫയുടെ വിലക്ക് വരുമെന്ന ആശങ്ക നിലനിൽക്കുകയാണ്.
ഇതിനിടെയാണു തന്റെ വിരമിക്കൽ കുളമാക്കരുതേ എന്ന പ്രാർഥനയുമായി സുനിൽ ഛേത്രി രംഗത്ത് എത്തിയത്.
എന്റെ രാജ്യാന്തര ഫുട്ബോളിന്റെ അവസാന നാളുകളാണ്. കാര്യങ്ങളെല്ലാം നിയന്ത്രണത്തിലാണെന്നും രാജ്യത്തിന് ഫിഫയുടെ വിലക്ക് ലഭിക്കില്ലെന്നുമാണ് വിശ്വാസം.
37 വയസ് ആയി, സമീപനാളിൽ വിരമിക്കും. ഏതു മത്സരശേഷം വിരമിക്കും എന്നു കൃത്യമായി പറയാനാകില്ല – ഛേത്രി പറഞ്ഞു.
ഏഷ്യ കപ്പ് യോഗ്യത പോരാട്ടങ്ങൾക്കായുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യൻ ടീം. ഈ മാസം എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. കംബോഡിയയാണ് ഇന്ത്യയുടെ എതിരാളി.