
ന്യൂഡൽഹി: ഇന്ത്യയുടെ സുനിൽ കുമാറിന് ഏഷ്യൻ ഗുസ്തി ചാന്പ്യൻഷിപ്പിൽ ഗ്രീക്കോ – റോമൻ പോരാട്ടത്തിൽ സ്വർണം. 87 കിലോഗ്രാം വിഭാഗത്തിൽ കിർഗിസ്ഥാന്റെ അസാത് സാലിഡിനോവിനെ ഫൈനലിൽ 5-0നു കീഴടക്കിയാണ് സുനിൽ കുമാർ സ്വർണം കരസ്ഥമാക്കിയത്. ചാന്പ്യൻഷിപ്പിൽ ഈ വിഭാഗത്തിൽ 27 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ താരം സ്വർണത്തിൽ മുത്തമിടുന്നത്.