ചാത്തന്നൂർ: പിതാവിന്റെ തല തല്ലി തകർക്കുകയും കാൽ അടിച്ച് ഒടിക്കുകയും ചെയ്ത യുവാവിനെ പോലീസ് പിടിയിലായി.
പരവൂർ കൂനയിൽ പുതുവീട് സുനിൽ മന്ദിരത്തിൽ സുകുമാരൻ മകൻ സുനിൽ (31) ആണ് പോലീസ് പിടിയിലായത്.
വിദേശത്തായിരുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് തിരികെ എത്തിയത്. തുടർന്ന് പിതാവിനോട് പുകവലിക്കാൻ ബീഡി വാങ്ങി കൊടുക്കാൻ ആവശ്യപ്പെട്ടത് പിതാവ് നിരസിച്ചു.
ഇതിൽ പ്രകോപിതനായ യുവാവ് സമീപത്തിരുന്ന ചുറ്റിക കൊണ്ട് പിതാവിന്റെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു.
ഓടി രക്ഷപെടാൻ ശ്രമിച്ച സുകുമാരന്റെ കാല് കന്പി വടി കൊണ്ട ് ഇയാൾ അടിച്ചൊടിക്കുകയും ചെയ്തു.
വീട്ടിലേക്ക് ആരെയും അടുപ്പിക്കാതെ ആയുധവുമായി പ്രകോപിതനായി പെരുമാറിയ യുവാവ് പിതാവിനെ ആശുപത്രിയിൽ കൊണ്ട ു പോകാനും അനുവദിച്ചില്ല.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പരവൂർ പോലീസ് തന്ത്രപൂർവം ഇയാളെ കീഴ്പെടുത്തുകയായിരുന്നു.
രക്തം വാർന്ന് കിടന്ന സുകുമാരനെ പോലീസ് ഉടൻതന്നെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പളളി മെഡിക്കൽ കോളേജിലും എത്തിച്ചു.
സ്ഥിതി ഗുരുതരമായതിനെ തുടർന്ന് സുകുമാരനെ അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റി.
യുവാവിന്റെ മാതാവിന്റെ പരാതിയിൽ സുനിലിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിതിൻനളൻ, സുരേഷ്ബാബു, നിസാം, എസ് സിപിഒ മാരായ വിമൽ ചന്ദ്രൻ, സിന്ധു,
സിപിഒ മാരായ രതീഷ്, പ്രോലാൽ, ഷെഫീർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.