നെടുമങ്ങാട് : എല്ലാവർക്കും വീടും ഭക്ഷണവും വിദ്യാഭ്യാസവും കിട്ടുന്നതാണ് യഥാർഥ വികസനമെന്നും മെട്രോ റെയിൽവേയുടെയും വിമാനത്താവളത്തിന്റെയും എണ്ണം നോക്കുന്നതല്ല കാര്യമെന്നും മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു.
മണ്ണ് സംരക്ഷണ മണ്ണ് പര്യവേഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സഞ്ചരിക്കുന്ന മണ്ണു പരിശോധനാ ലാബിന്റെയും പുതുക്കുളങ്ങര നീർത്തട പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം. കെ.എസ്.ശബരീനാഥൻ എംഎൽഎ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി രാജുനാരായണ സ്വാമി, ജസ്റ്റിൻ മോഹൻ്, വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, ജില്ലാ പഞ്ചായത്ത് മെന്പർ ആനാട് ജയൻ എന്നിവർ പങ്കെടുത്തു