തൃശൂർ: തൊഴിൽ മേഖലയിലെ അരക്ഷിതാവസ്ഥയ്ക്കെതിരേയും പെൻഷൻ അനിശ്ചിത്വത്തിനെതിരേയും യോജിച്ച പോരാട്ടം അനിവാര്യമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോസിയേഷൻ കേരളയുടെ രജത ജൂബിലി സമ്മേളനം സാഹിത്യ അക്കാദമിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തൊഴിലാളികൾ നേടിയെടുത്ത പല അവകാശങ്ങളും നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഇന്നുള്ളത്. കോർപറേറ്റ് മൂലധന ശക്തികൾക്ക് അനുകൂലമായ മാറ്റങ്ങളാണു രാജ്യത്ത് സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് പി.സി. ബാബുരാജ്, അധ്യക്ഷനായി.
നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് സെക്രട്ടറി കെ.കെ.എൻ. കുട്ടി, കോണ്‍ഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് സെക്രട്ടറി എം. കൃഷ്ണൻ, കെഎസ്എസ്പിയു ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ, സെക്രട്ടറി ടി.എൻ. വെങ്കിടേശ്വരൻ എന്നി
വർ പ്രസംഗിച്ചു.